സിലിണ്ടറിന്റെ റെഗുലേറ്റർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

സിലിണ്ടറിന്റെ റെഗുലേറ്റർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
Jun 22, 2025 05:29 PM | By Sufaija PP

തളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടുകാരന് പരിക്കേറ്റു. ശനിയാഴ്ച്ച രാത്രി പത്തിന് പന്നിയൂര്‍ ചെറുകരയിലെ വെള്ളുവളപ്പില്‍ രാഘവന്റെ വീട്ടിലെ സിലിണ്ടറാണ് ചോര്‍ന്നത്.


ഗ്യാസ് ചോര്‍ച്ച ഓഫാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റഗുലേറ്ററിന്റെ മുകള്‍ഭാഗം പൊട്ടിത്തെറിച്ച് രാജേഷ് എന്നയാള്‍ക്ക് നെറ്റിയില്‍ മുറിവേറ്റത്.


തളിപ്പറമ്പില്‍ നിന്ന് ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന ലീക്ക് തടഞ്ഞ് സിലിണ്ടര്‍ സുരക്ഷിതമാക്കി. റഗുലേറ്ററിലെ സെഫ്റ്റി വാള്‍വ് അടഞ്ഞത് ശ്രദ്ധയില്‍പ്പെടാതെ രാവിലെ ഉപയോഗിച്ച് കൊണ്ടിരിക്കന്ന സിലിണ്ടറിനാണ് പ്രശ്‌നമെന്ന് കരുതി വീട്ടില്‍ കരുതിയ പുതിയ സിലിണ്ടര്‍ മാറ്റിയപ്പോഴാണ് ചോര്‍ച്ച വീണ്ടും ആരംഭിക്കുകയും റഗുലേറ്ററിന്റെ മേല്‍ഭാഗം പൊട്ടിത്തെറിക്കുകയും ചെയ്തത്. രാജേഷിന് ആശുപത്രിയില്‍ ചികില്‍സ നല്‍കി.


അഗ്നിശമനസേനാംഗങ്ങളായ ജനിമേഷ്, അസിനീഷ്, കെ.സരിന്‍സത്യന്‍, കെ.വി. മഹേഷ്, വൈശാഖ്, പ്രകാശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



One injured as cylinder regulator explodes

Next TV

Related Stories
കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jun 22, 2025 08:37 PM

കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു

കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു...

Read More >>
സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 22, 2025 08:29 PM

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 22, 2025 08:23 PM

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jun 22, 2025 08:19 PM

ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

Read More >>
സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്.

Jun 22, 2025 08:12 PM

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്.

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/